India

അതിഭാവുകത്വം അവസാനിപ്പിക്കാന്‍ സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പ്രസംഗങ്ങളില്‍ അതിഭാവുകത്വം അവസാനിപ്പിക്കാന്‍ സ്മൃതി ഇറാനിയ്ക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ബി.ജെ.പി കേന്ദ്ര നേതൃത്വം സ്മൃതി ഇറാനിയോട് നാടകീയത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതിനായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോടു രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടതായും ഏഷ്യന്‍ ഏജ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെ.എന്‍.യു, രോഹിത് വെമുല വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പ്രതിരോധിക്കാനായി കേന്ദ്ര മാവവിഭവശേഷി വകുപ്പ് മന്ത്രികൂടിയായ സ്മൃതി ഇറാനി പാര്‍ലമെന്റില്‍ നടത്തിയ വികാര തീവ്രമായ പ്രസംഗങ്ങളാണ് ബി.ജെ.പി നേതൃത്വത്തിന്റെ അപ്രീതിക്കു പാത്രമായത്. സ്മൃതി ഇറാനി രാജ്യസഭയില്‍ നടത്തിയ മഹിഷാസുര, ദുര്‍ഗാദേവി പരാമര്‍ശങ്ങളില്‍ ബി.ജെ.പിയിലെ ചില ഒ.ബി.സി നേതാക്കള്‍ അതൃപ്തി അറിയിച്ചതായാണ് സൂചന.

shortlink

Post Your Comments


Back to top button