India

ബംഗലൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

ബംഗലൂരു: ബംഗലൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. ബംഗളൂരുവിലെ സഞ്ജയ് നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന മെല്‍വിന്‍ മൈക്കിള്‍, നിഖില്‍, മുഹമ്മദ് ഷാഹുല്‍ എന്നീ വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുവന്നത്. അന്യസംസ്ഥാനക്കാരായതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടതെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. ഹോട്ടലില്‍ നിന്ന് ഭക്ഷണവുമായി മടങ്ങും വഴിയായിരുന്നു ആക്രമണം. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യം പറഞ്ഞ പോലീസ് പിന്നീട് നിലപാട് മാറ്റി.

വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്‍. ഇവര്‍ ബംഗലൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

shortlink

Post Your Comments


Back to top button