റായ്പൂര്‍: മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിക്കൊന്ന് 20 കഷണങ്ങളാക്കി. ഛത്തീസ്ഗഢിലെ ജാബൂ ജില്ലയിലെ രാണപൂര്‍ ഗ്രാമപഞ്ചായത്തിലെ തന്റി എന്ന ഗ്രാമത്തിലാണ് സംഭവം.
രൂപേഷ് ഹട്ടിയാല എന്ന 25കാരനാണ് സ്വന്തം മുത്തച്ഛനായ മോഹന്‍ സിംഗിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബവസ്തുക്കളെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. കഴിഞ്ഞദിവസം രൂപേഷ് ഒരു കോടാലിയുമായി മുത്തച്ഛനെ പിന്തുടരുന്നത് കണ്ടിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.
നേരത്തെ തന്നെ മോഹന്‍ സിംഗിനെ കൊലപ്പെടുത്തുമെന്ന് രൂപേഷ് ഭീഷണി മുഴക്കിയതായി ഇരുവരുമായി അടുപ്പമുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്. വെട്ടിക്കൊന്ന ശേഷം പിന്നീട് കഷണങ്ങളാക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രൂപേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments