ജനീവ : എല്ലാത്തരം റബർ ഉത്പ്പന്നങ്ങളും കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍. ടയറുകൾ, ഗ്ലൗസ്, ബേബി ഡമ്മീസ്, കോണ്ടം തുടങ്ങി എല്ലാ റബർ ഉത്പ്പന്നങ്ങളിലും കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
റബർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന എംബിടി കാൻസറിന് കാരണമായേക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. റബർ ഗ്ലൗസ്, കോണ്ടം, കാർ ടയർ, ചില വൈദ്യപരിശോധന ഉപകരണങ്ങൾ, റബർ പ്രതലത്തോട് കൂടിയ കളിസ്ഥലങ്ങൾ എന്നിവയിൽ ഇത്തരം രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഇവ കൂടാതെ ഷൂ, എയർ ബെഡ്, ഇലാസ്റ്റിക് ബാൻഡ്, ബേബി ഡമ്മീസ് എന്നിവയിലും കാൻസറിന് കാരണമാകുന്ന രാസപദാർഥങ്ങൾ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാൽ ഇതിന്‍റെ സാധ്യത എത്രത്തോളമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ല.
അതേസമയം റബർ വാങ്ങുമ്പോൾ എംബിടി അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
Post Your Comments