India

മദ്യപിച്ച് ഉപദ്രവമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു

റായ്പൂര്‍: മദ്യപിച്ച് ഉപദ്രവമുണ്ടാക്കിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. റായ്പൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭര്‍ത്താവ് കത്തികൊണ്ട് മകളെ അപായപ്പെടുത്താന്‍ ശ്രമിക്കവേ ഭാര്യ തടിക്കഷണം കൊണ്ട് പലവട്ടം തലയ്ക്കടിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ പിന്നീട് ഖരോറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഗോമതി (35) ആണ് ഭര്‍ത്താവ് സുദര്‍ശനനെ തലയ്ക്കടിച്ച് കൊന്നത്.

കൂലിപ്പണിയെടുത്താണ്  ഗോമതി മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. മദ്യപാനിയായ സുദര്‍ശനന്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കുക പതിവാണ്. വ്യാഴാഴ്ച മൂത്ത മകളുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് മകളെ ഇയാള്‍ കത്തി ഉപയോഗിച്ച് ഉപദ്രവിച്ചു. ഇതുകണ്ട ഗോമതി സുദര്‍ശനനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

shortlink

Post Your Comments


Back to top button