CricketSports

ഇന്ത്യ-പാക് മത്സരത്തില്‍ ആര് ജയിക്കും; അക്രം പറയുന്നു

ഏഷ്യാ കപ്പില്‍ ശനിയാഴ്ച്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തില്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ വസീം അക്രത്തിന് തെല്ല് സംശയമില്ല. ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ ഇന്ത്യയ്ക്ക് തന്നെയാണ് ആധിപത്യമെന്നും, പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അക്രം പറഞ്ഞു.

ഏഷ്യാ കപ്പ് ട്വന്റി20 ഫോര്‍മാറ്റിലാക്കിയതിനെയും വസീം അക്രം പിന്തുണച്ചു. ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം ഉചിതമായെന്ന് താരം പറഞ്ഞു.

ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവര്‍ക്കെതിരെ പരമ്പര ജയിച്ച ഇന്ത്യ ഏഷ്യാകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെയും തോല്‍പ്പിച്ചിരുന്നു. ഇതാണ് അക്രം ഇന്ത്യയുടെ സാധ്യതയായി കാണുന്നത്. ബംഗ്ലാദേശിലെ മിര്‍പ്പൂരിലാണ് ശനിയാഴ്ച്ചത്തെ മത്സരം. 2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിലാണ് അവസാനമായി ഇന്ത്യ പാകിസ്ഥാനെതിരെ കളിച്ചത്. അന്ന് ഇന്ത്യക്കായിരുന്നു ജയം.

അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ധര്‍മ്മശാലയിലാണ് കളി. ഈ മത്സരത്തിന് മുമ്പ് ഇരുടീമുകള്‍ക്കും ഒരുങ്ങാനുള്ള ഒരു അവസരം കൂടിയാണ് ഈ കളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button