India

ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കൽമണ്ഡപം പഴയ രീതിയിൽ പുനർനിർമ്മിക്കാന്‍ സാധിക്കില്ല

തിരുവനന്തപുരം:ശ്രീ പദ്മനാഭസ്വാമിക്ഷേത്രം കൽമണ്ഡപം പഴയ രീതിയിൽ പുനർനിർമ്മിക്കാൻ സാധിക്കില്ല.മണ്ഡപം മുൻരീതിയിൽ പുനർ നിർമ്മിക്കാൻ വൈദഗ്ധ്യമുള്ളവർ സംസ്ഥാനത്തില്ല എന്നാണ് പുരാവസ്തുവകുപ്പിന്റെ അഭിപ്രായം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വൈദഗ്ദ്ധ്യമുള്ളവരെ കൊണ്ടുവരണമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.പൊളിച്ചു നീക്കുന്നതിനുമുമ്പ് പഴയമണ്ഡപത്തിന്റെ രൂപരേഖയും കൃത്യമായ അളവും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ കൽതൂണുകൾക്ക് നമ്പറും ഇടേണ്ടതായിരുന്നു. ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മണ്ഡപം നീക്കം ചെയ്തത്. അതുകൊണ്ട് തന്നെ പഴയരൂപതിലും അളവിലും നിര്മ്മാണം സാധ്യമല്ലെന്നാണ് പുരാവസ്തു വകുപ്പിന്റെ അഭിപ്രായം.

കളക്ടർ നൽകുന്ന രൂപ രേഖ അനുസരിച്ച് മണ്ഡപം പുനർ നിർമ്മിക്കണമെന്നാണ് പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടത്. മണ്ഡപം പുനര് നിർമ്മിച്ചാൽ പഴയതിൽ നിന്ന് വ്യത്യാസം വന്നാൽ കുറ്റം മുഴുവൻ പുരാവസ്തു വകുപ്പിനാവും എന്നതുകൊണ്ട്‌ തന്നെ മേൽനോട്ടം വഹിക്കാൻ താങ്കളുടെ അനിഷ്ടം പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദഗ്ദ്ധരെ കൊണ്ടുവന്ന് മണ്ഡപം പൊളിക്കാതെ തൂണുകള്‍ക്ക് ബലം കൊടുക്കാമായിരുന്നു. തമിഴ് നാട്ടിലെ തഞ്ചാവൂർ ക്ഷേത്രവും രാമേശ്വരവും ഈയിടെ പുതുക്കി പണിതിരുന്നു. ആയിരക്കണക്കിനു കൂറ്റൻ കൽതൂണുകള്‍ ഉള്ള ക്ഷേത്രമണ്ഡപങ്ങളിലെ തൂണുകള്‍ നീക്കം ചെയ്യാതെയായിരുന്നു അവിടെ പുനരുദ്ധാരണം നടത്തിയത്.മണ്ഡപം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ കെ.എന്‍. സതീഷ് ഇതുവരെയും അഭിപ്രായവും പറയാത്തതും വിവാദമായിട്ടുണ്ട്.

.ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് പത്മതീര്‍ത്ഥക്കരയിലെ ആൽമരം നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കെട്ടടങ്ങിയതുപോലെ കൽമണ്ഡപം നീക്കം ചെയ്തതും കെട്ടടങ്ങും എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.മണ്ഡപം അപകടത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കുളത്തിന്റെയും മണ്ഡപത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിശദീകരിച്ച് ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

കയ്യും കാലും കെട്ടിയിട്ടു അടിച്ചാല്‍ കൊള്ളുകയെ നിവൃത്തിയുള്ളൂ എന്നാണു ലക്ഷ്മീ ഭായി തമ്പുരാട്ടിയുടെ പ്രതികരണം. ക്ഷേത്രാചാരങ്ങള്‍ പാലിക്കപ്പെടെണ്ടതാണ്. വായ മൂടിക്കെട്ടി അഭിപ്രായം പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ലക്ഷ്മീ ഭായി തമ്പുരാട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button