ന്യൂഡല്‍ഹി: ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍റ്റണും ഇന്ത്യ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ പത്തിന് ഇരുവരും ഇന്ത്യയിലെത്തുമെന്ന് കെന്‍സിങ്ടണ്‍ കൊട്ടാരം അറിയിച്ചു. ആദ്യമായി ഇന്ത്യയിലെത്തുന്ന ഇരുവരും താജ്മഹല്‍, അസമിലെ കാസിരംഗ നാഷനല്‍ പാര്‍ക്ക് എന്നിവ സന്ദര്‍ശിക്കും.
ഏപ്രില്‍ 10 ന് മുംബൈയിലെത്തുന്ന ഇരുവരും ആറുദിവസത്തിനു ശേഷമാകും ഇന്ത്യയില്‍ നിന്നും മടങ്ങിപ്പോകുക. മുംബൈയില്‍ വിമാനമിറങ്ങുന്ന ഇരുവരും അവിടെ നിന്നും ഡല്‍ഹിക്ക് പോകും. ഇരുവരും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments