International

പന്ത്രണ്ട് വയസുള്ള നവജാത ശിശു

ബെയ്ജിങ്ങ്: തലക്കെട്ട് മാറിപ്പോയതൊന്നുമല്ല, സംഭവം സത്യമാണ് പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള അണ്ഡത്തില്‍ നിന്ന് ചൈനയില്‍ ഒരു ആണ്‍കുഞ്ഞ് പിറന്നു. പന്ത്രണ്ട് വര്‍ഷം മുമ്പാണ് കുഞ്ഞിന്റെ അമ്മയില്‍ നിന്ന് ഡോക്ടര്‍മാര്‍ അണ്ഡം ശേഖരിക്കുന്നത്. അണ്ഡം ശേഖരിച്ച കാലത്ത് തന്നെ ഈ കുഞ്ഞ് പിറന്നിരുന്നെങ്കില്‍ ഇപ്പോള്‍ പന്ത്രണ്ടുകാരനായി തന്റെ സ്‌കുള്‍ വിദ്യാഭ്യാസത്തിന്റെ പകുതിയെങ്കിലും പിന്നിട്ടു കഴിഞ്ഞേനെ.

ചൈനയില്‍ ഏറ്റവും കൂടുതല്‍ കാലം ശീതീകരണിയില്‍ സൂക്ഷിക്കപ്പെട്ട അണ്ഡത്തില്‍ നിന്ന് പിറക്കുന്ന ശിശുവാണിത്. ബുധനാഴ്ചയാണ് ഇവന്‍ പിറന്നത്. ഷാന്‍സി പ്രവിശ്യയിലെ ടാംഗ്ഡു ആശുപത്രിയിലാണ് ഈ കുഞ്ഞ് പിറന്നത്. വീണ്ടും അമ്മയാകാനുള്ള ഐ.വി.എഫ് ചികിത്സകളുടെ ഭാഗമായി 2003ലാണ് കുഞ്ഞിന്റെ മാതാവ് തന്റെ അണ്ഡം ശേഖരിച്ചത്.

എന്നാല്‍ ചൈനയിലെ കര്‍ശന ജനനനിയന്ത്രണ നിയമങ്ങള്‍ മൂലം അന്ന് അമ്മയാകാന്‍ സാധിച്ചില്ല. ചൈനയിലെ ഒറ്റക്കുട്ടി നിയമം പിന്‍വലിച്ചിതിനെ തുടര്‍ന്നാണ് അവര്‍ പന്ത്രണ്ട് വര്‍ഷം അണ്ഡാവസ്ഥയില്‍ കഴിഞ്ഞ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്.

shortlink

Post Your Comments


Back to top button