International

വിമാനത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ വെറുതെ വിട്ടു; കാരണം കേട്ടാല്‍ ഞെട്ടും

ഹൊനോലുലു: ജപ്പാനില്‍ വിമാനത്തിലുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്തയാളെ കോടതി വെറുതെ വിട്ടു. പ്രതിക്ക് മതിഭ്രമമാണെന്നും അതിനാല്‍ ശിക്ഷിക്കാനാകില്ലെന്നുമാണ് കോടതി പരാമര്‍ശം. 2014 ഒക്ടോബറില്‍ ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഹവായ്ക്കും കന്‍സായിക്കും ഇടയിലായിരുന്നു സംഭവം. ഹവായ് സ്വദേശിയായ ടാനിയോയാണ് യാത്രക്കാരിയായ യുവതിയെ ബലമായി പിടിച്ചുവലിച്ച് വാഷ്‌റൂമില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. വിമാനം പുറപ്പെട്ട് 45 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സംഭവം.

ഉടന്‍ തന്നെ പൈലറ്റ് വിമാനം തിരികെ ഹവായില്‍ ഇറക്കി ടാനിയോയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ വിമാനത്തിനുള്ളില്‍ മദ്യം നല്‍കാതിരുന്നതിന് ടാനിയോ, ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയിരുന്നു. ഇയാളുടെ മാതാവും ഒപ്പം ഉണ്ടായിരുന്നു. സംഭവത്തിനു ശേഷം അക്രമാസക്തനായ ടാനിയോയെ കുത്തിവെയ്പു നല്‍കി മയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസില്‍ കോടതി തീര്‍പ്പു കല്‍പിച്ചത്. ടാനിയോ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഇതിന് മരുന്ന് കഴിക്കുകയായിരുന്നെന്നുമുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കോടതി അംഗീകരിക്കുകായിരുന്നു. സ്വബോധത്തോടെയല്ല ഇയാളുടെ പ്രവൃത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ടാനിയോയെ വെറുതെ വിട്ടത്.

shortlink

Post Your Comments


Back to top button