Kerala

ഉറങ്ങിക്കിടന്ന വീട്ടമ്മമാരെ മാനഭംഗപ്പെടുത്തിയ പ്രതി പിടിയില്‍

കോഴിക്കോട്‌: വീടിനുള്ളില്‍ കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട്‌ വീട്ടമ്മമാരെ മാനഭംഗപ്പെടുത്തിയ കേസുകളില്‍ പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു. എരഞ്ഞിപ്പാലം ശാസ്‌ത്രീനഗര്‍ കോളനി നിവാസിയായ രാജേഷിനെയാണ്‌(30) ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ റിമാന്റ്‌ ചെയ്‌തത്‌. നടക്കാവ്‌ സി.ഐക്ക്‌ ലഭിച്ച രണ്ട്‌ പരാതികളിലാണ്‌ പ്രതി അറസ്‌റ്റിലായത്‌. മുമ്പും സമാനമായ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

shortlink

Post Your Comments


Back to top button