International

പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അമേരിക്കയില്‍ ഭിന്നാഭിപ്രായം: എതിര്‍പ്പുമായി ജനപ്രതിനിധി സഭയില്‍ സംയുക്തപ്രമേയം

വാഷിംഗ്ടണ്‍: പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്ന കാര്യത്തില്‍ അമേരിക്കയില്‍ രണ്ട് സ്വരം. വിമാനങ്ങള്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് യു.എസ്.ജനപ്രതിനിധി സഭയില്‍ സംയുക്തപ്രമേയം പാസാക്കി. അതേസമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് യുദ്ധവിമാനങ്ങള്‍ നല്‍കണമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നിലപാട്.

അമേരിക്കയില്‍ നിന്നു വാങ്ങുന്ന ആയുധങ്ങള്‍ പാകിസ്ഥാന്‍ സ്വന്തം ജനതയ്ക്ക് മേലാണ് പ്രയോഗിക്കുന്നതെന്ന് പ്രമേയം കൊണ്ടുവന്ന ഡാണാ റോഹ്‌റാബാക്കര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിനകത്ത് ഭീകരരെ നേരിടുകയും പുറത്ത് ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരരെ സഹായിക്കുകയും ചെയ്യുകയാണ് പാകിസ്ഥാന്റെ നിലപാടെന്ന് കോണ്‍ഗ്രസിലും ജനപ്രതിനിധിസഭയിലും അംഗമായ എലിയറ്റ് എന്‍ജെല്‍ കുറ്റപ്പെടുത്തി.

ഭീകരരെ നേരിടുന്നതിന്റെ ഭാഗമായി എട്ട് എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന് നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ഇന്ത്യയും പ്രതിഷേധം അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button