ദില്‍വാര: രണ്ട് വയസുകാരിയുള്‍പ്പെടെ നാലുപേരുടെ വിവാഹം കഴിഞ്ഞു. 12 വയസിനു താഴെയുള്ളവരണ് മറ്റു മൂന്നു കുട്ടികളും. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ഗജുന വില്ലേജിലാണ് സംഭവം.
കുട്ടികളെ വിവാഹം ചെയ്തതും പ്രായപൂര്‍ത്തിയാകാത്തവപാണ്. മദന്‍ നാഥ് കുടുംബത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.
പെണ്‍കുട്ടികളുടെ അമ്മാവന്‍ ഭില്‍വാലെയിലെ ശിശുക്ഷേമ വകുപ്പില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഇയാളുടെ സഹോദര ഭാര്യയും അവരുടെ സഹോദരനും ചേര്‍ന്നാണ് വിവാഹം നടത്തിയത്.
സംഭവം വിവാദമായതോടെ സംസ്ഥാന ശിശു അവകാശ സംരക്ഷണ സമിതിയും ഭില്‍വാല ശിശുഷേമ വകുപ്പും ഭില്‍വാല എസ്.പിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ മൗനാനുവാദത്തോടെയായിരുന്നു വിവാഹം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments