CricketSports

കോഹ്ലിയുടെ പാക് ആരാധകന് ജാമ്യം

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയുടെ പാകിസ്താന്‍ ആരാധകന് ഒടുവില്‍ ജാമ്യം ലഭിച്ചു. അന്‍പതിനായിരം രൂപ കെട്ടിവെപ്പിച്ചാണ് പാക് ആരാധകന് കോടതി ജാമ്യം അനുവദിച്ചത്. ഒകാര സെഷന്‍സ് കോടതിയുടേതാണ് വിധി.

ഓസ്‌ട്രേലിയക്കെതിരെ കോഹ്ലിയുടെ മികച്ച പ്രകടനത്തില്‍ ഇന്ത്യ വിജയിച്ചതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ പതാക സ്വന്തം വീടിന് മുകളില്‍ ഉയര്‍ത്തി ആഘോഷിച്ചതിനെത്തുടര്‍ന്നാണ് ഉമര്‍ ദറാസ് എന്ന 22കാരനെ അറസ്റ്റിലായത്. മത്സരത്തില്‍ കോഹ്ലി 90 റണ്‍സ് നേടിയിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒക്കാറാ ജില്ലക്കാരനാണ് ഉമര്‍. ലാഹോറില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെയുള്ള ഒകാരയിലെ ഗ്രാമത്തില്‍നിന്നു ജനുവരി 25 നാണ് ഉമറിനെ അറസ്റ്റ് ചെയ്തത്.

പാകിസ്താന്‍ പീനല്‍ കോടിലെ 123 എ പ്രകാരമാണ് ഉമറിനെതിരെ രാജ്യദ്രോഹത്തിന് പാക് പോലീസ് കേസെടുത്തത്. കുറ്റം തെളിഞ്ഞാല്‍ ഉമറിന് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ്. ഉമറിനെ മോചിപ്പിക്കണമെന്ന് പാക് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button