India

തന്റെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല- നരേന്ദ്രമോദി

ബെല്‍ഗാം: തന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതി മുക്തമാണെന്ന് നരേന്ദ്രമോദി. തന്റെ കീഴിലുള്ള മന്ത്രിമാര്‍ക്കെതിരേ ഒരു വിധത്തിലുള്ള അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നും കര്‍ണാടകയിലെ ബെല്‍ഗാമില്‍ സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ സംസാരിക്കവേ മോദി പറഞ്ഞു.

താന്‍ അധികാരത്തില്‍ കയറുന്ന സമയത്ത് രാജ്യം അഴിമതി മുങ്ങിനില്‍ക്കുകയായിരുന്നു . എന്നാല്‍, പ്രതിപക്ഷത്തിന് തങ്ങള്‍ക്കെതിരെ ഇതുവരെ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ സാധിച്ചിട്ടില്ല. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യ ലോകം മുഴുവന്‍ സാമ്പത്തികമാന്ദ്യത്താല്‍ ബുദ്ധിമുട്ടിയപ്പോഴും ഇന്ത്യ വളര്‍ച്ചയുടെ പാതിയിലായിരുന്നു. ലോകസമ്പദ് വ്യസ്ഥയില്‍ ഇന്ത്യ ഒരു പ്രതീക്ഷാ കിരണമാണെന്നും കൃഷിയെയും ഉല്‍പ്പാദനത്തെയും പ്രോല്‍സാഹിപ്പിച്ചാല്‍ ഏത് വിഷമഘട്ടത്തെയും മറികടക്കാമെന്നും മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button