ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും മത്സരിച്ചേക്കുമെന്ന് സൂചന. ശനിയാഴ്ച കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യം മുന്നോട്ടു വയ്ക്കുമെന്ന് അറിയുന്നു. കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് പിബി ശനിയാഴ്ച തുടക്കം കുറിക്കുകയാണ്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വി.എസ് മത്സരിക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവയ്ക്കുമെന്നാണ് അറിയുന്നത്. ലാവ്ലിന്‍ കേസില്‍ അനുകൂല വിധി വന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ മത്സരരംഗത്തു നിന്ന് മാറിനില്‍ക്കേണ്ട കാര്യമില്ല. അതിനാല്‍ പിണറായിയും മത്സരിക്കട്ടേ എന്ന നിലപാടിലാണ് കേന്ദ്ര നേതാക്കള്‍. അതേസമയം, വി.എസ് മത്സരിക്കണമെന്ന നിര്‍ദേശം കേരള നേതൃത്വം അംഗീകരിച്ചാലും പ്രചാരണത്തിന്റെ നേതൃത്വം വി.എസിന് നല്‍കാനിടയില്ല.
Post Your Comments