ന്യൂഡൽഹി : പാക്കിസ്ഥാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അതിനാല്‍ സിയാച്ചിനിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും പ്രതിരോധമന്ത്രി മനോഹർ പരീക്കർ. . ഇന്ത്യ ഇപ്പോൾ സിയാച്ചിനിലെ ഏറ്റവും ഉയർന്ന മേഖലയിലാണ്. ഏതാണ്ട് 23,000 അടി ഉയരത്തിലാണ് ഇന്ത്യ ഇപ്പോൾ. ഇപ്പോൾ ഇന്ത്യ പിന്മാറുകയാണെങ്കിൽ ശത്രുക്കൾ അവിടെ കടന്നു കയറും. അപ്പോൾ നമുക്ക് ഒരുപാട് ജീവനുകൾ നഷ്ടമാകും. 1984ലെ അനുഭവം നമുക്ക് അറിയാം- അദ്ദേഹം പറഞ്ഞു. നമ്മുടെ സൈനികരെ ഞാൻ സല്യൂട്ട് ചെയ്യുന്നു. പക്ഷെ ഈ മേകലയിൽ നമ്മൾ തുടർന്നേ പറ്റു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 32 വർഷത്തിനിടെ സിയാച്ചിനിൽ 915 സൈനികർ മരിച്ചതായും അദ്ദേഹം പറഞ്ഞു. സിയാച്ചിനിലെ സൈനികർക്കു വേണ്ട സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments