കോട്ടയം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന അദ്ദേഹം സി.എം.എസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് കൊച്ചിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ നൂറ്റി അമ്പത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യും.
ഗുരുവായൂര്‍ ക്ഷേത്രത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ശനിയാഴ്ച കൊടുങ്ങല്ലൂരില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വ്വഹിക്കും. തുടര്‍ന്ന് കോഴിക്കോട്ടേക്ക് തിരിക്കുന്ന അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുത്ത ശേഷമാവും മടങ്ങുക. വന്‍ സുരക്ഷയാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
Post Your Comments