Kerala

ലാവ്‌ലിന്‍ കേസ് : മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്.

ലാവ്‌ലിന്‍ കേസ് അടിയന്തരമായി പരിഗണിക്കേണ്ടെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കേസില്‍ പിണറായി വിജയനെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയതിന് എതിരെ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി രണ്ടു മാസത്തേക്ക് മാറ്റിവെച്ചപിരുന്നു. കോടതിയെ രാഷ്ട്രീയനേട്ടത്തിനുള്ള വേദിയാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ലാവ്‌ലിന്‍ കേസില്‍ അടിയന്തരവാദം കേള്‍ക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്നും ജസ്റ്റിസ് പി.ഉബൈദ് വ്യക്തമാക്കുകയായിരുന്നു.

കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ആലുവ പാലസിലേക്ക് പോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റിയ മുഖ്യമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു.

shortlink

Post Your Comments


Back to top button