ആലപ്പുഴ: കറവക്കാരെ ലഭിക്കാത്തതു മൂലം കന്നുകാലി വളര്‍ത്തലില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനായി മില്‍മയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. കറവക്കാരുടെ ലഭ്യതക്കുറവ് അറിയിച്ചാല്‍ മില്‍മയിലെ ജീവനക്കാര്‍ നിങ്ങളുടെ വീട്ടിലെത്തി ഇനി പശുവിനെ കറക്കും.
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിയനാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. ഒരു നാനോ കാറില്‍ രണ്ട് കറവ യന്ത്രങ്ങളുമായാവും മില്‍മ ജീവനക്കാര്‍ കര്‍ഷകരുടെ വീട്ടിലെത്തുക.
നിലവില്‍ ഒരു ജില്ലയില്‍ ഒരു നാനോ കാര്‍ വീതമാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ഒപ്പം രണ്ട് ജീവനക്കാരുടെ സേവനവും ലഭ്യമാണ്. റോഡുമാര്‍ഗം എത്താവുന്ന സ്ഥലങ്ങളാണെങ്കില്‍ ജീവനക്കാര്‍ കാറില്‍ യന്ത്രങ്ങളുമായി എത്തി പശുവിനെ കറന്നുനല്‍കും. വാഹനം എത്താത്ത സ്ഥലമാണെങ്കില്‍ കാറിനടുത്ത് പശുവിനെ കര്‍ഷകന്‍ എത്തിച്ചുനല്‍കണം.
Post Your Comments