ലണ്ടന്‍: മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം.എച്ച് 370 വിമാനം കാണാതായതിന് പിന്നിലും എം.എച്ച് 17 വിമാനം വെടിവെച്ചിട്ടതിനും പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനാണെന്ന് ആരോപണം. 2014 ജൂലൈ മാസത്തില്‍ ഉക്രൈന്‍ അതിര്‍ത്തിയില്‍ എം.എച്ച് 17 വെടിവെച്ചിടപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അമേരിക്കയുടെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പ്രഗത്ഭനായ ജെഫ് വൈസ് പറഞ്ഞു.
ബ്രിട്ടണ്‍ കേന്ദ്രീകരിച്ചുള്ള കേന്ദ്രീകരിച്ചുള്ള അന്വേഷണ സംഘമാണ് എം.എച്ച് 370 വിമാനത്തിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചിരുന്നത്. വിമാനം കാണാതായതിനുപിന്നില്‍ സിറിയന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തിയ രാസായുധ പ്രയോഗമാണെന്നായിരുന്നു ആദ്യം സശയിച്ചിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വിമാനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കു പിന്നില്‍ റഷ്യയാണെന്ന് കണ്ടെത്തിയതെന്നും ജെഫ് വെളിപ്പെടുത്തി.
2014 മേയിലാണ് ക്വാലാലംപൂരില്‍ നിന്നും ചൈനയിലെ ബീജിംഗിലേക്ക് പോയ എം.എച്ച് 370 വിമാനം കാണാതായത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വോലാലംപൂരിലേക്ക് പോകുന്നതിനിടയിലാണ് ഉക്രെയിനില്‍ വെച്ച് എം.എച്ച് 17 വെടിവെച്ചിട്ടത്. രണ്ട് അപകടങ്ങളിലുമായി 500 ഓളം പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments