Kerala

കുടുംബശ്രീ ലോഗോ മാറ്റി താമരയാക്കിയതാര് – പിണറായി വിജയന്‍

തിരുവനന്തപുരം: കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാൻ നേതൃത്വം നല്കിയ കരങ്ങൾ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എന്തിന് ലോഗോ മാറ്റിയെന്നും ആരാണ് പുതിയ ലോഗോ വരച്ചതെന്നും എത്രപണം ചെലവായെന്നും ആരാണ് പുതിയ ലോഗോ അംഗീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക്‌ പോസ്റ്റില്‍ ചോദിച്ചു.

കാൽ ലക്ഷത്തിലേറെ കുടുംബ ശ്രീ ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ച പഴയ ലോഗോയ്ക്ക് എന്താണ് അപാകതയെന്ന് ചോദിച്ച പിണറായി ഉമ്മൻചാണ്ടി സ്വയം മുന്കൈ എടുത്ത് കുടുംബശ്രീയെ താമര ചൂടിച്ചതിനു പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാൻ പറ്റുന്നവരാണ് ജനങ്ങൾ എന്ന് ബോദ്ധ്യമുണ്ടായാൽ നല്ലതെന്നും കൂട്ടിച്ചേര്‍ത്തു.

കുടുംബശ്രീ ലോഗോ മാറ്റി താമര ആക്കാൻ നേതൃത്വം നല്കിയ കരങ്ങൾ ആരുടെതാണ് എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. എന്തിന് ല…

Posted by Pinarayi Vijayan on Wednesday, February 24, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button