International

ഐ.എസ് ക്രൂരതയുടെ പുതിയമുഖം; മാംസം ചിതറിത്തെറിക്കുന്ന ഉപകരണം

ബീററ്റ്: നിയമ ലംഘനം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കാനായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഉപയോഗിക്കുന്നത് ക്രൂരമായ മാര്‍ഗം. ക്രൂരതയ്ക്ക് ഇരകളായവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബിറ്റര്‍’ എന്നോ ‘ക്ലിപ്പര്‍’ എന്നോ വിളിപ്പേരുള്ള മൂര്‍ച്ചയേറിയ മുനകളോട് കൂടിയ ഇരുമ്പ് നിര്‍മ്മിത ഉപകരണമാണ് ഐ.എസ് ഭീകരര്‍ വ്യാപകമായി ഉപയോഗിച്ചുപോരുന്നത്. ശരീരഭാഗം പൂര്‍ണമായും മറക്കാത്ത സ്ത്രീകളെയാണ് ഇത്തരത്തില്‍ ക്രൂരതയ്ക്ക് ഇരയാകുന്നത്.

ഐ.എസിന്റെ നിയന്ത്രണ മേഖലയിലുള്ള സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചിരിക്കണമെന്നാണ് നിയമം. ഏതെങ്കിലും ഭാഗം സ്ത്രീകള്‍ മറയ്ക്കുന്നില്ലെങ്കില്‍ ആ ഭാഗത്താവും ഭീകരര്‍ ഉപകരണം പ്രയോഗിക്കുക. വസ്ത്രത്തിന് പുറത്തുകാണുന്ന ഭാഗത്തില്‍ ഉപകരണം ഉപയോഗിക്കുന്നതോടെ അത്രയും ഭാഗത്തെ തൊലിയും ദശയുമെല്ലാം ചിതറിത്തെറിക്കുമെന്ന് ഇരകള്‍ വ്യക്തമാക്കുന്നു.

പ്രദേശത്തെ സ്ത്രീകളുടെ പേടി സ്വപ്നമാണ് ബിറ്റര്‍ എന്ന ഉപകരണമെന്ന് മൊസൂളില്‍ നിന്ന് രക്ഷപ്പെട്ട 22കാരി വ്യക്തമാക്കുന്നു. കഴിഞ്ഞമാസം തന്റെ സഹോദരി ബിറ്റര്‍ ആക്രമണത്തിന് ഇരയായി. കൈപ്പത്തി മറയ്ക്കുന്ന ഗ്ലൗസ് ധരിക്കാത്തതാണ് സഹോദരി ചെയ്തിരുന്ന കുറ്റം. പുറത്തിറങ്ങിയപ്പോള്‍ ഗ്ലൗസ് ധരിക്കാന്‍ സഹോദരി മറന്നതായിരുന്നു. ബിറ്റര്‍ ആക്രമണത്തിലെ മുറിവുകള്‍ സഹോദരിയുടെ കൈകളില്‍ ഇപ്പോഴും വ്യക്തമാണ്. പ്രസവ വേദനയേക്കാള്‍ ഭയങ്കരമായിരുന്നു സഹോദരി അനുഭവിച്ച വേദനയെന്നും യുവതി വ്യക്തമാക്കുന്നു. ദി ഇന്റിപ്പെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button