Kerala

ജോസഫ് ഗ്രൂപ്പിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്കെന്ന് റിപ്പോര്‍ട്ട്: ഇടതുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പ്രമുഖര്‍ ഇടതുമുന്നണിയിലേക്ക് മാറുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുള്ള പശ്ചാത്തലത്തില്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വെളിപ്പെടുത്തി. യു.ഡി.എഫ് വിട്ടുവന്നാല്‍ സ്വീകരിക്കാമെന്ന് ഇടതു നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്ജിനൊപ്പം ആന്റണി രാജു, ഡോ.കെ.സി.ജോസഫ് എന്നിവരും കഴിഞ്ഞദിവസം ഇടതുമുന്നണിയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button