ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് പുതിയ തെളിവുകള്‍ ലഭിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ബി.എസ്.എഫ്. ഔട്ട്‌പോസ്റ്റിനടുത്ത് നിന്നും പാകിസ്ഥാന്‍ ലേബലുള്ള ഭക്ഷണപ്പൊതികളാണ് ലഭിച്ചത്. ഇത് എന്‍.ഐ.എയ്ക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഡ് ഇന്‍ കറാച്ചി എന്ന് രേഖപ്പെടുത്തിയ പായ്ക്കറ്റിലുണ്ടായിരുന്നത് ഷാഹി പനീര്‍, ചിക്കന്‍ നെഹരി, ദാല്‍ ഫ്രൈ, ലാഹോറി ചോള്‍ എന്നിവയാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മാനുഫാക്ച്വര്‍ തിയ്യതി 2015 നവംബര്‍ 16 എന്ന് രേഖപ്പെടുത്തിയ നാല്‍പ്പതോളം പാല്‍ പായ്ക്കറ്റുകളും ഇതിനൊപ്പമുണ്ട്. ഇവ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉടന്‍ തന്നെ പ്രത്യേകസംഘത്തെ അയയ്ക്കുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
Post Your Comments