നിലമ്പൂര്‍: വൈലാശ്ശേരി കാളിമുത്തവന്‍ കാവിലെ പൂരത്തോടനുബന്ധിച്ച് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞു. പാലക്കാട് നിന്നും കൊണ്ടു വന്ന ശങ്കരനാരായണന്‍ എന്ന ആനയാണ് ഇന്നലെ വനംവകുപ്പിന്റെ പരിശോധനയ്ക്കിടെ ഇടഞ്ഞത്. ഈ സമയം ആനയുടെ പുറത്ത് പാപ്പാന്‍ ഉള്‍പ്പെടെ മൂന്നുപേരുണ്ടായിരുന്നു.
ഇവര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒമ്പത് ആനകളെയാണ് ഉല്‍സവത്തിന് അണിനിരത്തിയത്. ആനകളുടെ എഴുന്നെള്ളിപ്പ് കാണാന്‍ തടിച്ചു കൂടിയ ആളുകള്‍ ആനയിടഞ്ഞതോടെ പലഭാഗത്തേക്ക് ചിതറിയോടി.സ്ഥലത്തുണ്ടായിരുന്ന മറ്റു പാപ്പാന്‍മാരും നാട്ടുകാരും ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വടവും മറ്റും ഉപയോഗിച്ച് ആനയെ തളയ്ക്കുകയായിരുന്നു.
Post Your Comments