കെയ്‌റോ: ഈജിപ്റ്റിന്റെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം. പ്രമുഖന്‍ ഓണ്‍ലൈന്‍ സൈറ്റായ ഇ-ബേയിലാണ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ ലേലത്തിന് വച്ചത്.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ സ്വയം വില്‍പ്പനച്ചരക്കാവാം എന്ന അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ഒരു വിരുതനാണ് ഈ വേലയൊപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രസിഡന്റ് ഈ പ്രസ്താവന നടത്തിയത്. പ്രസംഗം വന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രസിഡന്റിനെ വില്‍ക്കാനുണ്ടെന്ന് കാട്ടി ഇ-ബേയില്‍ പരസ്യം പ്രത്യക്ഷപ്പെട്ടു. അമേരിക്കയില്‍ താമസിക്കുന്ന ഈജിപ്റ്റുകാരനായ അഹമ്മദ് ഗനിം ആണ് പരസ്യം നല്‍കിയത്.
ലേലത്തിന് വച്ച വസ്തു കുറച്ചുകാലം ഉപയോഗിച്ചതാണെന്ന വിശദീകരണവും പരസ്യത്തിനൊപ്പമുണ്ടായിരുന്നു. പ്രസിഡന്റിന്റെ വില 100,301 ഡോളറായി ഉയര്‍ന്നപ്പോഴേക്കും സൈറ്റില്‍ നിന്നും പരസ്യം അപ്രത്യക്ഷമായി.
Post Your Comments