ന്യൂഡല്‍ഹി: ലോകം മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴും ഇന്ത്യയുടെ വളര്‍ച്ച മുന്നോട്ടെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. വര്‍ഷം രാജ്യം ഏഴു മുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. അടുത്ത വര്‍ഷം എട്ടു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകം മുഴുവന്‍ വെല്ലുവിളി നേരിടുമ്പോഴും സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ രാജ്യത്തിനു കഴിഞ്ഞു. ധനകമ്മി 3.9 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യം രാജ്യത്തിനു കൈവരിക്കാന്‍ കഴിയും. 9.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സേവന മേഖലയാണ് വളര്‍ച്ചാനിരക്കില്‍ മുന്നില്‍. വ്യവസായ മേഖലയിലും ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കുന്നത്. എണ്ണവിലയിടിവ് ആശ്വാസമയെന്നും റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments