India

ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം : നിര്‍ണായക വെളിപ്പെടുത്തലുമായി മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള

ന്യൂഡൽഹി : ഇസ്രത് ജഹാന്റെയും കൂട്ടരുടെയും തീവ്രവാദ ബന്ധം ചൂണ്ടിക്കാട്ടി സമർപ്പിച്ച സത്യവാങ്ങ്മൂലം യു.പി.എയുടെ ഇടപെടലുകളെ തുടർന്ന് മാറ്റി നൽകേണ്ടി വന്നു – മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള യുടെ വെളിപ്പെടുത്തൽ വിവാദമായിരിക്കുന്നു. 2009 ലാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഇസ്രത്തിന്റെയും കൂട്ടരുടെയും ലഷ്കർ ബന്ധം പരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഇസ്രത് ജഹാന്‍ ഉള്‍പ്പെടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട എല്ലാവരും തീവ്രവാദികളാണെന്നായിരുന്നു ആദ്യ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്.എന്നാൽ രണ്ടു മാസത്തിനു ശേഷം ഈ നിലപാട് മാറ്റി പുതിയ സത്യവാങ്ങ്മൂലം ആയിരുന്നു കൊടുത്തത് ” ജി.കെ.പിള്ള പറയുന്നു.ഇതിനെ തുടർന്ന് ബിജെപി കോണ്‍ഗ്രസ്സിനെതിരെ രംഗത്ത് വന്നു. ഇസ്രത് ജഹാന്റെയും അഫ്സൽ ഗുരുവിന്റെയും കാര്യത്തില കൊണ്ഗ്രെസ്സ് നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

അതേസമയം ജി.കെ പിള്ള ഇപ്പോള്‍ ഇക്കാര്യം പറഞ്ഞതിന് പിന്നില്‍ ഗൂഡ ലക്‌ഷ്യം ഉണ്ടെന്ന മറുപടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.ഇസ്രത് ലഷ്‌കറിന്റെ ഭാഗമായിരുന്നുവെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് പുതിയ വെളിപ്പെടുത്തൽ.

shortlink

Post Your Comments


Back to top button