Kerala

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം ; വീട്ടമ്മ മരിച്ചു

മല്ലപ്പള്ളി : കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഇന്ന് പുലര്‍ച്ചെ 5.30ന് മല്ലപ്പള്ളിയ്ക്കു സമീപം ചാലപ്പള്ളിക്കും എഴുമറ്റൂരിനും ഇടയില്‍ മാതാട് ജംഗ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ വീട്ടമ്മ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്.

പുറമറ്റം കമ്പനിമല വാലുകാലായില്‍ കുഞ്ഞമ്മ അഴകന്‍ (72)ആണ് മരിച്ചത്. പുറമറ്റം കൊച്ചോലിക്കല്‍ കെ.എസ്.സുരേഷ് (35), ഭാര്യ നിഷ (32), മകന്‍ ആഷയര്‍ (10), ഭാര്യാമാതാവ് ജോളി സുകുമാരന്‍ (53), ഭാര്യാ സഹോദരി ജിഷ മനോജ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മൂമ്മയായ പെരുമ്പെട്ടി നെടുമ്പാല മറിയാമ്മ ഇന്ന് അതിരാവിലെ മരിച്ചു. വിവരമറിഞ്ഞ് നിഷ വീട്ടുകാരോടൊപ്പം മരണവീട്ടിലെത്തുകയും മൃതദേഹം മോര്‍ച്ചറിയില്‍ വച്ച ശേഷം വീട്ടില്‍ വന്ന് തിരികെ പോകുമ്പോഴായിരുന്നു അപകടം. ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച മാരുതി കാര്‍ ഇരുപത്തഞ്ചടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

shortlink

Post Your Comments


Back to top button