ഹരിപ്പാട്: വി.എം. സുധീരന്റെ അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നെ വിമര്‍ശിക്കുകയെന്നത് സുധീരന് ഇപ്പോള്‍ തുടങ്ങിയ അസുഖമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനെട്ട് കൊല്ലമായി എന്നെ വിമര്‍ശിച്ച് അതില്‍ ആത്മസംതൃപ്തി നേടുന്ന ആളാണ് സുധീരന്‍. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുക മാത്രമല്ല ചിലപ്പോള്‍ ഭരിക്കുകയും ചെയ്യും. ഭരണമേറ്റ് അടുത്ത ദിവസം തന്നെ താഴെ വീഴുമെന്ന് കരുതിയ സര്‍ക്കാരിനെ ഇത്രയും വിഷയങ്ങള്‍ ഉണ്ടായിട്ടും താഴെയിറക്കാന്‍ കഴിയാഞ്ഞത് പ്രതിപക്ഷത്തിന്റെ ദുര്‍ബ്ബലതയാണ്. സോളാര്‍ വിഷയത്തില്‍ ഇരു മുന്നണിക്കും തെറ്റ് പറ്റിയിട്ടുണ്ട്. ബി.ഡി.ജെ.എസുമായി ഇടതു വലതു മുന്നണികള്‍ ചര്‍ച്ച നടത്തിയിട്ടില്ല. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം നല്‍കാനാണ് ബി.ഡി.ജെ.എസി ന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments