ഭോപാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗിന് കോടതിയുടെ അറസ്റ് വാറന്റ്. മധ്യപ്രദേശ് അസംബ്ളി റിക്രൂട്ട്മെന്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് വാറന്റ്. കേസില്‍ വെള്ളിയാഴ്ച ദിഗ്വിജയ് സിംഗ് ഹാജരാകാതിനില്ല. തുടര്‍ന്നാണ് കോടതി നടപടി.
1993-2003 കാലയളവില്‍ സെക്രട്ടറിയേറ്റില്‍ വഴിവിട്ട നിയമനം നടത്തിയെന്നാണ് ആരോപണം. കേസില്‍ മുന്‍ സ്പീക്കര്‍ ശ്രീനിവാസ തീവാരിയും പ്രതിയാണ്. ദിഗ്വിജയ് സിംഗും തിവാരിയും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നാണ് കേസ്. സിംഗും തിവാരിയും ഉള്‍പ്പടെ ആകെ 24 പേരാണ് പ്രതികള്‍.
Post Your Comments