India

അഫ്സല്‍ ഗുരു അനുസ്മരണം: 22 പേരെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത 22 പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ അറസ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വ്യക്തതയ്ക്കായി ഇവരെ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം, പരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയ മഫ്ളറില്‍ മുഖം മൂടിയ നാലുപേരെ തിരിച്ചറിയാനായിട്ടില്ല. ഇവര്‍ പുറത്തുനിന്ന് ഉള്ളവരാണെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button