തായ്‌പേയ്: തായിപേയില്‍ വന്നാല്‍ ഈ തലതിരിഞ്ഞ വീട്ടിലെ തലതിരിഞ്ഞ കാഴ്ചകള്‍ കാണാം. വീട് മാത്രമല്ല അതിലുള്ള എല്ലാ വസ്തുക്കളും തലതിരിഞ്ഞു തന്നെ. ഇതിനുള്ളില്‍ കയറിയാല്‍ കട്ടിലും, മേശയും, ബാത്ത് ടബ്ബും, ക്ലോസറ്റുമൊക്കെ കാണണമെങ്കില്‍ മുകളിലേക്ക് നോക്കിയേ പറ്റൂ. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഈ തലതിരിഞ്ഞ വീടിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഈ അടുത്ത കാലത്താണ് സന്ദര്‍ശകര്‍ക്കായി ഈ വീട് തുറന്നു കൊടുത്തത്. അടുത്ത ജൂലായ് അവസാനം വരെ സന്ദര്‍ശകരെ അനുവദിക്കും. ഇതിലും നേരത്തെ വീട് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ നീണ്ടു പോയത് പ്രതീക്ഷകള്‍ തെറ്റിച്ചു. 3595 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് നിര്‍മ്മിക്കാന്‍ ആറുലക്ഷം ഡോളര്‍ ചെലവായി. സന്ദര്‍ശകരില്‍ നിന്ന് ലഭിക്കുന്ന ഫീസിലൂടെ ഈ തുക തിരിച്ചുപിടിക്കാനാകും എന്നാണ് അധികൃതര്‍ കരുതുന്നത്.
Post Your Comments