International

യാത്രാവിമാനം ഇടിച്ചിറക്കി: പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: ചെറു യാത്രാവിമാനം ഇടിച്ചിറക്കിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റും സഹപൈലറ്റും മരിച്ചു. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന 9 യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടു. കാളികോട്ട് ജില്ലയിലാണ് സംഭവം.

എയര്‍ കസ്ഥമണ്ഡപ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് ഉച്ചകഴിഞ്ഞ് വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിച്ചത്. ജമുലയില്‍ നിന്നും നേപാള്‍ഗഞ്ചിലേക്ക് പോകുകയായിരുന്നു വിമാനം. നാല് മണിക്കൂറോളം കാല്‍നടയാത്രാദൂരമുള്ള ഉള്‍പ്രദേശത്താണ് വിമാനം ഇടിച്ചിറക്കിയത്.

മൂന്നു ദിവസത്തിനിടെ നേപ്പാളിലുണ്ടായ രണ്ടാമത്തെ വിമാനദുരന്തമാണിത്. കഴിഞ്ഞ ബുധനാഴ്ച മധ്യനേപ്പാളില്‍ വിമാനം തകര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു.

shortlink

Post Your Comments


Back to top button