ആഗ്ര: ആഗ്രയില്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് വെടിയേറ്റു മരിച്ചു. ആഗ്ര വിഎച്ച്പി യൂണിറ്റ് വൈസ് പ്രസിഡന്റ് അരുണ്‍ മഹോറാണു വെടിയേറ്റു മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കട തുറക്കുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അരുണിനെ വാഹനത്തിലെത്തിയ അജ്ഞാതര്‍ വെടിവച്ചുവീഴ്ത്തുകയായിരുന്നു. അരുണ്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
ആക്രമണത്തിന് ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് റുകണക്കിനു വിഎച്ച്പി പ്രവര്‍ത്തകര്‍ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യാനെത്തിച്ച എസ്്എന്‍ മെഡിക്കല്‍ കോളജിന് തടിച്ചുകൂടിയത് ഗതാഗതം തടസപ്പെടുന്നതിനിടയാക്കി. സംഘര്‍ഷ സാധ്യത നിലനിക്കുന്നതിനാല്‍ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments