റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ക്ക് റെയില്‍വെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 199 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിലേക്ക് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ ടിക്കറ്റ് എടുക്കുന്ന സമയം മുതല്‍ പരമാവധി മൂന്ന് മണിക്കൂര്‍ വരെയോ അല്ലെങ്കില്‍ പോകേണ്ട സ്റ്റേഷനിലേക്കുള്ള ആദ്യത്തെ ട്രെയിന്‍ പുറപ്പെടുന്നത് വരെയോ (ഏതാണോ അവസാനം സംഭവിക്കുന്നത്) ആയിരിക്കും കാലാവധി. മാര്‍ച്ച് ഒന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹ ബുധനാഴ്ച ലോക്‌സഭയില്‍ അറിയിച്ചു. ഇതോടൊപ്പം 199 കിലോമീറ്റര്‍ വരെയുള്ള ദൂരത്തേക്ക് റിസര്‍വ് ചെയ്യാത്ത ടിക്കറ്റിനൊപ്പം റിട്ടേണ്‍ ടിക്കറ്റ് കൂടി എടുക്കാനും ഇനി കഴിയില്ല. നിലവില്‍ ടിക്കറ്റ് എടുത്ത് 24 മണിക്കൂറോ അല്ലെങ്കില്‍ പോകേണ്ട സ്റ്റേഷനിലേക്ക് ആ ദിവസത്തെ അവസാനത്തെ ട്രെയിനും പുറപ്പെടുന്നത് വരെയോ ടിക്കറ്റിന് കാലാവധിയുണ്ട്. ഇതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മാര്‍ച്ച് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില് വരുന്നത്. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് നല്കുന്നതിന് പകരം മൊബൈല്‍ ഫോണിലൂടെ നല്‍കുന്ന സംവിധാനം ഇപ്പോള്‍ തന്നെ 29 സ്റ്റേഷനുകളില്‍ നിലവിലുണ്ടെന്നും റെയില്‍വെ സഹമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
Post Your Comments