ജമ്മു കാശ്മീര്‍: ജെയ്‌ഷെ മുഹമ്മദ് ബന്ധമുള്ള തീവ്രവാദി ബാരാമുള്ളയില്‍ പിടിയില്‍. പാകിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശിയായ സാദിഖ് ഗുജ്ജര്‍ എന്നയാളാണ് പിടിയിലായത്. കുപ് വാരയില്‍ സൈനിക ക്യാമ്പ് ആക്രമിച്ചത് ഇയാളും കൂട്ടാളികളും ചേര്‍ന്നാണെന്ന് ജമ്മു കാശ്മീര്‍ പോലീസ് അറിയിച്ചു. ഇയാളുടെ പക്കല്‍ നിന്ന് വന്‍തോതിലുള്ള ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
Post Your Comments