ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന ആരോപണത്തിനു പിന്നാലെ രാഹുലിന്റെ ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പുറത്തു വിട്ടു. അക്കൗണ്ടില്‍ രാഹുല്‍ ഗാന്ധി എന്നതിനു പകരം രാഹുല്‍ വിന്‍സി എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സ്വാമി വെളിപ്പെടുത്തി.
ബ്രിട്ടനിലെ ബാര്‍ക്ലേയ്‌സ് ബാങ്കില്‍ 504664922071640796 നമ്പര്‍ അക്കൗണ്ട് രാഹുലിന്റേതാണ്. രാഹുല്‍ ഗാന്ധി എന്ന യഥാര്‍ത്ഥ പേരുള്ള രാഹുല്‍ വിന്‍സിയുടെ വിലാസം 2 ഫ്രോഗണല്‍ വേ, ലണ്ടന്‍ എന്‍.ഡബ്ല്യൂ 3 6എക്‌സ് ഇ എന്നാണ്.
അക്കൗണ്ടിലെ വിവരങ്ങള്‍ വിശദമാക്കിക്കൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുന്‍പ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമണ്ടെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബ്രിട്ടീഷ് കമ്പനിയില്‍ പങ്കാളിയാണ് രാഹുലെന്ന രേഖകളും സ്വാമി നേരത്തെ പുറത്ത് വിട്ടിരുന്നു
.
Post Your Comments