ഛത്തീസ്ഗഡ്: ഏറെ നാള്‍ ഉള്ളിള്‍ കൊണ്ടു നടന്ന പ്രണയം പ്രകടിപ്പിച്ചത് പൊല്ലാപ്പാകുമെന്ന് ഈ പാവം കരുതിയിരിക്കില്ല. ഇഷ്ടം തോന്നിയ ജഡ്ജിയ്ക്ക് പ്രണയ ലേഖനം നല്‍കിയ ഈ വക്കീല്‍ ഗുമസ്ഥന്‍ അറസ്റ്റിലായി. ഛത്തീസ്ഗഡില്‍ നടന്ന സംഭവത്തില്‍ ക്രിമിനല്‍ സ്വഭാവത്തോടെയുള്ള അജ്ഞാത സന്ദേശമയച്ചത(ഐ.പി.സി 507, 509) ടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്.
പൊക്രാജ് താക്കൂര്‍ എന്ന അഭിഭാഷകന്റെ ഗുമസ്ഥനായി ജോലിനോക്കിയിരുന്ന അജയ് പാലി എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ ട്രെയ്നി ജഡ്ജായ യുവതിയെ രഹസ്യമായി പ്രണയിച്ചുവരുകയായിരുന്നു. എന്നാല്‍ തന്റെ പ്രണയം തുറന്നുപറയാന്‍ യുവാവ് തയ്യാറായിരുന്നില്ല.
ഫെബ്രുവരി 16ന് തന്റെ സ്‌കൂട്ടറില്‍നിന്നും ഒരു പ്രണയ ലേഖനം ലഭിച്ചതോടെയാണ് വനിതാ ജഡ്ജ് തനിക്ക് ഒരു അജ്ഞാത കാമുകനുള്ളതായി തിരിച്ചറിയുന്നത്. എന്നാല്‍ പ്രണയ ലേഖനത്തില്‍ കുപിതയായ യുവതി വിവരം പോലീസിനെ അറിയിച്ചു.
പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും അജ്ഞാത കാമുകനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ മറ്റ് കോടതി ജീവനക്കാര്‍വഴി തന്റെ പ്രണയം വനിതാ ജഡ്ജിയെ അറിയിക്കാന്‍ ശ്രമിച്ചതാണ് യുവാവിനെ കെണിയിലാക്കിയത്. അജ്ഞാത കാമുകനെ നേരിട്ട് കണ്ടെത്തിയ വനിതാ ജഡ്ജ് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments