ന്യൂഡല്‍ഹി: ലോക്സഭയില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസംഗം കേള്‍ക്കണം എന്നഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സത്യമേവ ജയതേ എന്ന ടാഗ്ലൈനോട് കൂടിയാണ് മോദിയുടെ ട്വീറ്റ്. സ്മൃതി ഇറാനിയുടെ പ്രസംഗത്തിന്‍റെ യൂട്യൂബ് ലിങ്കും ട്വീറ്റ്ല്‍ ചേര്‍ത്തിട്ടുണ്ട്.
ലോക്സഭയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് സ്മൃതി ഇറാനിയുടെ വിശദീകരണം പ്രതിപക്ഷത്തെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. സര്‍വകലാശാലകളില്‍ കാവിവത്കരണത്തിന് വേണ്ടി സമ്മര്‍ദം ചെലുത്തിയെന്ന് ആരെങ്കിലും ആരോപിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്മൃതി ഇറാനി ലോക്സഭയില്‍ പറഞ്ഞു. രോഹിത് വെമുല ദളിതനായത് കൊണ്ടു വിവേചനം നേരിട്ടു എന്നാരോപിച്ച പ്രതിപക്ഷത്തിനു നേരെ വിരല്‍ ചൂണ്ടി സ്മൃതി ഇറാനി രോഷാകുലയാവുകയും ചെയ്തു.
सत्यमेव जयते!
Do hear this speech by @smritiirani. https://t.co/1qPbKWbzUI
— Narendra Modi (@narendramodi) February 24, 2016
Post Your Comments