India

കാമപൂര്‍ത്തിക്ക് ഇരയാകുന്നവരില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: നിരവധി പേരാണ് ഇന്ത്യയില്‍ ദിവസവും പീഡനത്തിന് ഇരയാകുന്നത്. എന്നാല്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നു എന്നതാണ് ഇതിലെ ഞെട്ടിക്കുന്ന വസ്തുത. ഏറ്റവും ഒടുവിലത്തെ പീഡനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയില്‍ കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ല എന്നു തന്നെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2015 ലെ കണക്കുകളാണ് എന്‍.ജി.ഒ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. ആറു സംസ്ഥാനങ്ങളിലെ കണക്കുകളില്‍ 52 ശതമാനം പെണ്‍കുട്ടികളും സ്‌കൂളിലോ, വഴിയിലോ പീഡനത്തിന് ഇരയാവുന്നുണ്ടെന്നാണ് വെളിപ്പെടുത്തുന്നത്. ഇതില്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികളും ക്രൂര പീഡനത്തിന് ഇരയാകുന്നുണ്ട്.

ഞെട്ടിക്കുന്ന കണക്കുകളാണ് എന്‍.ജി.ഒ പുറത്തുവിട്ടിരിക്കുന്നത്. 900 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്രൂരമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പീഡനങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ആറു സംസ്ഥാനങ്ങളിലെ കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്. ഇതില്‍ 52 ശതമാനവും വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങലാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും പീഡനത്തിന് ഇരയായിട്ടുള്ളത്.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോകുന്ന സമയങ്ങളിലാണ് കൂടുതലായും പീഡനം നടക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 47 ശതമാനവും നടക്കുന്നത് രാവിലെയാണ്. 48 കുട്ടികള്‍ ശതമാനം സ്‌കൂളില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. എല്‍.കെ.ജി മുതല്‍ മുതിര്‍ന്ന ആണ്‍-പെണ്‍ വിദ്യാര്‍ത്ഥികള്‍ ക്രൂര പീഡനത്തിന് ഇരയായകുന്നുണ്ട്. അധ്യാപകരും പീഡിപ്പിക്കുന്നത് കൂടിവരികയാണെന്നും കണക്കുകള്‍ പറയുന്നു.

ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കര്യങ്ങള്‍ നീങ്ങി കൊണ്ടിരിക്കുന്നത്. തനിച്ചുള്ള യാത്രയിലാണ് വിദ്യാര്‍ത്ഥികള്‍ ഏറെ പീഡനത്തിന് ഇരയായിട്ടുളളത്. 23 ശതമാനം വിദ്യാര്‍ത്ഥികളും പീഡനത്തിന് ഇരയായിട്ടുള്ളത് സ്‌കൂളിലോ, യാത്രാ മധ്യേയോ, മറ്റു സ്ഥലങ്ങളിലോ ആണ്.പലപ്പോഴും മിക്ക സംസ്ഥാനങ്ങളിലും പീഡനത്തിന് ഇരയായവരെ ഒറ്റപ്പെടുത്തുന്നതായാണ് കാണുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യരുതെന്ന് സെക്ഷ്യുല്‍ ഹരാസ്‌മെന്റ് ക്യാംപയ്‌നിംഗ് ഡയരക്ടര്‍ സോനാലി ഖാന്‍ പറയുന്നു.

ബ്രേക്ക്ത്രൂ എന്ന സംഘടന കര്‍ണാടക, യു.പി, ജാര്‍ഖണ്ഡ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഇതുമായി ബന്ധപ്പെടുത്തി മേക്ക് ഇറ്റ് സേഫര്‍ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സര്‍വേയ്ക്ക് കൂടി ഒരുങ്ങുകയാണ് ഇവര്‍. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ നേരിടുന്ന ആറ് സംസ്ഥാനങ്ങളില്‍ പൊതുസഹകരണത്തോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികള്‍ക്ക് 16 ജില്ലകളില്‍ സുരക്ഷിത പരിസ്ഥിതി ഇടം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button