India

ജെ.എന്‍.യു ദേശവിരുദ്ധ പ്രക്ഷോഭം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലുള്ള 2.6 ലക്ഷം ഡോക്ടര്‍മാര്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണപിന്തുണ

തിരുവനന്തപുരം: ജെ.എന്‍.യു സര്‍വകലാശാലയില്‍ നടന്നത് രാജ്യവിരുദ്ധ നടപടികളാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സംഭവത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജെ.എന്‍.യു വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനയച്ച കത്തിലാണ് ദേശീയ പ്രസിഡന്റ് ഡോ. എസ്.എസ് അഗര്‍വാളും, സെക്രട്ടറി ജനറല്‍ ഡോ. കെ.കെ അഗര്‍വാളും ഇക്കാര്യം വ്യക്തമാക്കിയത്. സംഘടനയിലെ 2.6 ലക്ഷം അംഗങ്ങളുടെ പൊതുവികാരമാണ് ഇതെന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംസ്ഥാന ഘടകങ്ങളോട് ചര്‍ച്ച ചെയ്യാതെയാണ് ഈ നിലപാടെന്ന വിമര്‍ശനവുമുണ്ട്. ഇക്കാര്യം തങ്ങളോട് ചര്‍ച്ച ചെയ്തില്ലെന്ന്  ഐ.ഐ.എം കേരള ഘടകം അറിയിച്ചു.

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഈ കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ ഐ.എം.എ ഇടപെടേണ്ടതില്ല പൊതുനിലപാടിനെതിരാണ് ഈ നടപടിയെന്ന് കേരള ഘടകം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button