രാജസ്ഥാന്‍ : ഒരു റഷ്യന്‍-ഇന്ത്യന്‍ പ്രണസാഫല്യത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജസ്ഥാന്‍ നിവാസികള്‍. റഷ്യയില്‍ താമസമാക്കിയ അലീനയും രാജസ്ഥാന്‍ സ്വദേശിയായ വികാസും തമ്മില്‍ കണ്ടുമുട്ടിയത് മെഡിസിന്‍ പഠനത്തിനിടയില്‍ റഷ്യയില്‍ വെച്ചാണ്.
രാജസ്ഥാനിലെ ഡിവ്‌റോര്‍ ഗ്രാമത്തിലെ ജാട്ട് വിഭാഗത്തില്‍പ്പെട്ടയാളാണ് വികാസ്. വികാസിന്റെ അച്ഛന്‍ ഇന്ത്യന്‍ ആര്‍മിയിലെ ഓഫീസര്‍ ആണ്. ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടന്നത്.
റഷ്യയില്‍ ഡോക്ടേഴ്‌സ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അലീനയും വികാസും. വികാസിനെ സ്വന്തമാക്കിയതിനോടൊപ്പം ഒരു നാടിന്റെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളും അനുഷ്ഠാനങ്ങളും അറിയാന്‍ സാധിച്ചതിന്റെ സന്തോഷത്തിലുമാണ് അലീന.
Post Your Comments