ന്യൂഡല്‍ഹി : നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ റെയില്‍വേ ബജറ്റ് വ്യാഴാഴ്ച 12ന് മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ അവതരിപ്പിക്കും. റെയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ട കേരളം സംയുക്ത സംരംഭമായി ചില പദ്ധതികള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പുതിയ വണ്ടികള്‍, പാതകള്‍ എന്നിവയെക്കാള്‍ കേരളത്തില്‍ പാത ഇരട്ടിപ്പിക്കലിന് ഊന്നല്‍ ലഭിക്കുമെന്നാണ് സൂചന. റെയില്‍വേ നിരക്കുകളില്‍ മാറ്റം ഉണ്ടാകാനിടയില്ല. സംസ്ഥാന സര്‍ക്കാരുകളുടെ വിഭവപങ്കാളിത്തത്തോടെ മാത്രം റെയില്‍വേ വികസനം മുന്നോട്ടുകൊണ്ടുപോവുകയെന്ന കേന്ദ്രനയം കൂടുതല്‍ കര്‍ക്കശമായി നടപ്പാക്കാനുള്ള തീരുമാനവും ബജറ്റില്‍ പ്രതിഫലിക്കും.
Post Your Comments