India

ബി.ജെ.പി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കാക്കിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എ ഒ.പി. ശര്‍മയുടെ നിയമസഭാംഗത്വം ദ്ദാക്കാക്കിയേക്കും. എഎപി വനിതാ എംഎല്‍എ അല്‍ക ലാംബയ്ക്കെതിരേ നടത്തിയ ‘ലൈംഗിക’ പരാമര്‍ശത്തിന്റെ പേരില്‍ ശര്‍മയെ അയോഗ്യനാക്കാന്‍ നിയമസഭാ എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.

അല്‍ക ലാംബയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഒ.പി. ശര്‍മയെ ശീതകാല സമ്മേളന സമയത്ത് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ എത്തിക്സ് കമ്മിറ്റി അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സ്പീക്കര്‍ രാം നിവാസ് ഗോയലിനാണ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മോശം പരാമര്‍ശത്തിന്റെ പേരില്‍ നിരവധി തവണ ശര്‍മയോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടെങ്കിലും ശര്‍മ തയ്യാറായിരുന്നില്ല. അതേസമയം ശര്‍മയ്ക്ക് ഖേദം പ്രകടിപ്പിക്കുന്നതിനായി സ്പീക്കര്‍ ഒരു അവസരംകൂടി നല്‍കുമെന്നും അറിയുന്നു. രാജ്യദ്രോഹക്കുറ്റമാരോപിച്ച് അറസ്റിലായ ജെഎന്‍യു സ്റുഡന്റ്സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പട്യാല കോടതിയില്‍ ഹാജരാക്കിയ സമയത്ത് കോടതിയില്‍ അക്രമം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി പോലീസ് ഒ.പി. ശര്‍മയെ അറസ്റ് ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button