International

ലോകത്തെ ഏറ്റവും മികച്ച നഗരം

ലോകത്തെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരമെന്ന പദവി ഓസ്ട്രിയന്‍ തലസ്ഥാന നഗരിയായ വിയന്ന സ്വന്തമാക്കി. മോശം നഗരങ്ങളുടെ പട്ടികയില്‍ ഇറാഖ് തലസ്ഥാനം ബാഗ്ദാദ് വീണ്ടും ഒന്നാമതായി. കണ്‍സള്‍ട്ടിങ് സ്ഥാപനമായ മെര്‍സര്‍ 230 നഗരങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്.

രാഷ്ട്രീയ സ്ഥിരത, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുറ്റകൃത്യങ്ങളുടെ തോത്, വിനോദ, ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. വിയന്നയിലെ 17 ലക്ഷം ജനങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും വിവിധ ഏജന്‍സികളില്‍ നിന്നുമായി മികച്ച ജിവിതനിലവാരമാണ് ലഭിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്‌, ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡ്, ജര്‍മനിയിലെ മ്യൂണിക്ക്, കാനഡയിലെ വാന്‍കൂവര്‍, തുടങ്ങിയ നഗരങ്ങളാണ് വിയന്നയ്ക്ക് തൊട്ടുപിറകിലുള്ളത്.

shortlink

Post Your Comments


Back to top button