ലണ്ടന്‍: ആഗോള ഭീകരസംഘടനയായ ഐ.എസിന് സ്ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ആവശ്യമായ അവസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ടിട്ടുള്ളതായി പഠനം. യൂറാപ്യന്‍ യൂണിയന്‍ നിയന്ത്രണത്തിലുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഏഴ് ഇന്ത്യന്‍ കമ്പനികള്‍ ഐ.എസിന് സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പറയുന്നത്. കോണ്‍ഫ്ളിക്റ്റ് ആമമന്റ് റിസര്‍ച്ച് (സിഎആര്‍) നടത്തിയ പഠനത്തില്‍ 20 രാജ്യങ്ങളില്‍നിന്നായി 51 കമ്പനികളാണ് ഐഎസിനു സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നത്.
ഇന്ത്യയെക്കൂടാതെ തുര്‍ക്കി,ബ്രസീല്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികളും ഐ.എസിന് സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. തുര്‍ക്കിയില്‍നിന്നുമാത്രം 13 കമ്പനികളാണ് ഐഎസിന് സാധനങ്ങള്‍ നല്‍കുന്നത്. 7 കമ്പനികളുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഡിറ്റണേറ്ററുകള്‍, ഡിറ്റണേറ്റിംഗ് കോര്‍ഡുകള്‍, സേഫ്റ്റി ഫ്യൂസുകള്‍ എന്നിവയാണ് ഇന്ത്യന്‍ കമ്പനികള്‍ ഐഎസിന് വിതരണം ചെയ്യുന്നത്. നിയമപരമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരം സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി 700ല്‍ അധികം വസ്തുക്കക്കള്‍ ഭീകരര്‍ ഉപയോഗിക്കുന്നുണ്ടെന്നും നോക്കിയ 105 മൊബൈല്‍ ഫോണുകളാണ് ഭീകരര്‍ വിദൂര നിയന്ത്രണ സ്ഫോടനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments