India

രാജ്യത്ത് ഏറ്റവും കൂടുതൽ ലൈംഗികപീഡനം നടക്കുന്ന സർവകലാശാല- യു .ജി.സി റിപ്പോർട്ടുമായി സ്മൃതി ഇറാനി ലോക്സഭയില്‍

ന്യൂഡല്‍ഹി : 2013 -2014 കാലയളവിൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ എൻ യു ) നിന്നും ഇരുപത്തഞ്ചോളം ലൈംഗികാതിക്രമണ കേസുകളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുള്ളത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി ) റിപ്പോർട്ടിലെ വസ്തുതകൾ പ്രകാരം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള 104 സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതലാണിത്.” സ്മൃതി ഇറാനി ലോക്സഭയിൽ പറഞ്ഞു.
യു .ജി.സി റിപ്പോർട്ട്‌ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ലൈംഗികപീഡനം നടക്കുന്ന സർവകലാശാല ജെ.എൻ.യു ആണെന്നുള്ള വാർത്തകൾ പുറത്തു വരുന്നു . 2013-14 കാലയളവിൽ 25 ഇൽ അധികം കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു . ഭാരതത്തിലെ മുഴുവൻ സർവ്വകലാശാലകളിൽ നിന്നും റിപ്പോർട്ട്‌ ചെയപെട്ട ഇത്തരം കേസുകളിൽ 50 % ഇൽ അധികവും ജെ.എൻ യു വിൽ നിന്നും ആകുന്നു എന്നുള്ളത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്- സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button