India

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മോഷണം; ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലൂര്‍ : കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ കൊല്ലൂര്‍ പോലീസ് ക്ഷേത്ര ജീവനക്കാരനെ അറസ്റ്റ്‌ചെയ്തു. ക്ഷേത്ര കൗണ്ടറിലെ ജീവനക്കാരനായ ശിവാരാമ മടിവാളയാണ് അറസ്റ്റിലായത്. 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ശിവരാമ മോഷ്ടിച്ചത്. മോഷണത്തിന് പിന്നില്‍ ക്ഷേത്രത്തിലെ ചിലരുടെ പിന്തുണയുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2012 മുതല്‍ ശിവരാമ ക്ഷേത്ര ജീവനക്കാരനാണ്. എന്നാല്‍ സ്വര്‍ണാഭരണങ്ങളും കോടിക്കണക്കിന് രൂപയുമടങ്ങുന്ന പണപ്പെട്ടിയുടെ താക്കോല്‍ ഇയാള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന് പോലീസിനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നുണ്ട്. താക്കോല്‍ കൈമാറാതെ ഇയാള്‍ അവധിയില്‍ പ്രവേശിച്ചതോടെയാണ് കവര്‍ച്ചയുടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. അതിനിടെ ശിവരാമ ചികിത്സയിലാണെന്നും പ്രചാരണമുണ്ടായി.

ഇയാള്‍ക്ക് വേണ്ടി ക്ഷേത്രം അധികൃതര്‍ അന്വേഷണം തുടരുന്നതിനിടയില്‍ ഭാര്യ നാല് ലക്ഷം രൂപയും താക്കോലും ഓഫീസിലെത്തിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന്് അന്വേഷണം ശക്തമാക്കിയ കൊല്ലൂര്‍ പോലീസ് തിങ്കളാഴ്ച ശിവരാമയെ നാടകീയമായി കുടുക്കുകയായിരുന്നു. മോഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ആവശ്യപ്പെട്ട് ബൈന്തൂര്‍ എം.എല്‍.എ ഗോപാല്‍ ഭണ്ടാരി മുന്നോട്ടു വന്നിട്ടുണ്ട്

shortlink

Post Your Comments


Back to top button